Thiruvananthapuram
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ മുന്നിണിയുടെ സ്ഥാനാര്‍ത്ഥികളായ എളമരം കരീമും ബിനോയ് വിശ്വവും പത്രക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറിയും വരണാധികാരിയുമായ പി.കെ.പ്രകാശ് ബാബു മുന്‍പാകെയാണ് ഇരുവരും പത്രിക നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ, മന്ത്രിമാരായ തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയ നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ഉച്ച തിരിഞ്ഞ് പത്രിക സമര്‍പ്പിക്കും. ആകെ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് അത്രയും തന്നെ പേര്‍ മാത്രമേ പത്രിക സമര്‍പ്പിക്കുകയൊള്ളൂ എന്നതിനാല്‍ വോട്ടെടുപ്പിന് സാധ്യതയില്ല.