ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനാകില്ലെന്ന നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാന് പിറ്റില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു. ഇതേ നിലപാട് തന്നെ സ്ഥാനമൊഴിയുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും രാഹുലിന് അയച്ച കത്തില്‍ പി.ജെ കുര്യന് വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാവുന്ന ആറ് നേതാക്കളുടെ പേരുകളും കുര്യന് മുന്നോട്ട് വച്ചിട്ടുണ്ട്. വി.എം.സുധീരന്, കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്, പാര്‍ട്ടി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്, ഷാനിമോള്‍ ഉസ്മാന്, എ.ഐ.സി.സി വക്താവ് പിസി ചാക്കോ, പി.സി.വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന് പറഞ്ഞിട്ടുള്ളത്.