കോണ്‍ഗ്രസില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ സീറ്റിന് അവകാശവാദമുന്നയിച്ച് കേരാളാകോണ്‍ഗ്രസും.ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി വൈസ്ചെയര്‍മാനും എംപിയുമായ ജോസ്.കെ.മാണി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യു.ഡി.എഫിലേക്കുള്ള മടങ്ങി വരവും രാഹുലുമായി ചര്‍ച്ചചെയ്യുമെന്നാണ് സൂചന. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയ കുമാറിന് പരസ്യ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
അതിനിടെ കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വേണമെന്നുള്ള ആവശ്യം ന്യായമാണെന്ന് മുസ്ലീം ലീഗ് നേതാവും എം.പിയുമായപി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാര്‍ട്ടിയിലെ അഴിച്ചു പണിക്ക് മുന്നോടിയായി രാഹുഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെയാണ് നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തുക. പുതിയ കെ.പി.സി.സി പ്രസിഡന്റിനെയും യു.ഡി.എഫ് കണ്‍വീനറെയും ചര്‍ച്ചക്കു ശേഷം പ്രഖ്യാപിക്കുമെന്നാണ് സൂചന.