വിദേശ വനിതയുടെ മരണം: പോലീസ് അന്വേഷണത്തില്‍ ദുരൂഹത ആരോപിച്ച് സുഹൃത്ത്

Glint Staff
Sat, 23-06-2018 12:20:33 PM ;
Thiruvananthapuram

andrew

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പോലീസ് അന്വേഷണത്തിനെതിരെ സുഹൃത്ത് രംഗത്ത്.  അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് അവസാനിപ്പിക്കുന്നതിനാണ് പോലീസിന് താത്പര്യമെന്നും വിദേശ വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു, എന്നാല്‍ മറുപടി ഉണ്ടായില്ല.  മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്യുകയായിരുന്ന. ഡി.വൈ.എസ്.പിയും ഐ.ജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയതിലും സംശയാസ്പദമാണ്.

 

ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും പോലീസുകാരും മന്ത്രിയും ചേര്‍ന്ന് നടത്തിയ നീക്കമാണ്് സംഭവത്തിന് ശേഷം കണ്ടത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയ്ക്കും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ആരുമായും പ്രശ്‌നങ്ങള്‍ വേണ്ടാ എന്നു വച്ചാണ് സഹോദരി തിരിച്ചു പോയതെന്നും ആന്‍ഡ്രൂസ് പറയുന്നു.

 

ആന്‍ഡ്രൂ ഇന്ന് വൈകുന്നേരം അയര്‍ലണ്ടിലേക്ക് പോകും. വിഷയത്തെ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവരുവാനുള്ള ശ്രമമായിരിക്കും താന്‍ നടത്തുക എന്നും ആന്‍ഡ്രൂ വ്യക്തമാക്കി.

 

Tags: