Skip to main content
Delhi

rahul-gandhi

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന വേഗത്തിലാക്കാന്‍ ഹൈക്കമാന്റ് നീക്കം. പുന:സംഘടന സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.  ജൂണ്‍ 6,7 തീയതികളില്‍ ഡല്‍ഹിയിലെത്താനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

ചത്തീസ്ഗഢ് യാത്ര റദ്ദ് ചെയ്താണ് രാഹുല്‍ ഗാന്ധി ആ ദിവസങ്ങളില്‍ കേരളാ നേതാക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വിദേശത്തുള്ള രാഹുല്‍ 5ാം തീയതി മാത്രമേ തിരിച്ചെത്തുകയുള്ളൂ. പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ആരായിരിക്കണമെന്നതാവും പ്രധാന ചര്‍ച്ചാ വിഷയം. അതിനൊപ്പം യു.ഡി.എഫ് കണ്‍വീനര്‍, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ആര് മത്സരിക്കണം എന്നീ കാര്യങ്ങളിലും തീരുമാനം ഉണ്ടാകാനാണ് സാധ്യത.