Skip to main content
Kochi

Mobile phone during driviing

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ പോലീസ് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തിലില്ല. എറണാകുളം സ്വദേശിയായ എം.ജെ. സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

 

ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ  പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ചാണ് നിലവില്‍ കേസെടുക്കുന്നത്. ഈ വകുപ്പില്‍ പറയുന്നത് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിക്കെതിരെ കേസെടുക്കാം എന്നാണ്. എന്നാല്‍ മൊബൈലില്‍ സംസാരിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ അത്തരമൊരു അപകടം ഉണ്ടാക്കാത്തിടത്തോളം കേസെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അങ്ങനെ കേസെടുക്കണമെങ്കില്‍ നിയമത്തില്‍ ഭേതഗതി വരുത്തി ബില്‍ നിയമസഭയില്‍ പാസാക്കമെന്നും കോടതി പറഞ്ഞു.