Mahe
കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ മാഹിയില്‍ വ്യാപക അക്രമസംഭവങ്ങള്‍. പുതുച്ചേരി പോലീസിന്റെ ജീപ്പ് സി.പി.എം പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചു. ബി.ജെ.പി ഓഫീസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. മൃതദേഹം വഹിച്ചു കൊണ്ടുള്ള യാത്ര ബാബുവിന്റെ സ്വദേശമായ പള്ളൂരില്‍ എത്തിയപ്പോഴാണ് അക്രമസംഭവങ്ങളുണ്ടായത്.
തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളും പോലീസും ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. പൂവത്തൂര്‍ ബാബുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ബാബുവിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തിരിച്ചടിയായി പെരിങ്ങാടിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു