വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണക്കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പൊലീസിനെ കണ്ണ് വെട്ടിച്ചെത്തിയ പ്രതികള്‍ ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവരാണ് കീഴടങ്ങിയത്. കീഴടങ്ങിയ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. സംഘര്‍ഷത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ വ്യക്തമാക്കി.
ഇവര്‍ വീടാക്രമണത്തെ തുടര്‍ന്നാണ് വസുദേവന്‍ ആത്മഹത്യ ചെയ്തത്. വീടാക്രമിച്ച സംഭവത്തില്‍ പ്രതിയാണെന്നാരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്. പക്ഷേ തുളസീദാസ് എന്നയാളുടെ മറ്റൊരു പേരാണ് ശ്രീജിത്ത് എന്നത്. ഇയാളാണ് എന്ന് തെറ്റിധരിച്ചാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.