kollam
കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിനേഘ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്‌മെന്റിന്റെ നിര്‍ദേശം. കേസില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് എന്നീ അദ്ധ്യാപികമാര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാലിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.