കൊല്ലം ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ അദ്ധ്യാപികമാരെ തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസവകുപ്പ്. അദ്ധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കി.
ഗൗരി നേഘയുടെ മരണത്തില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് എന്നീ അദ്ധ്യാപികമാരെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ സ്വീകരിച്ചത്. സസ്‌പെന്‍ഷനെ ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
എന്നാല്‍ സംഭവം വിവാദമായതോടെ ഈ അദ്ധ്യാപികമാരോട് സ്‌കൂള്‍ അധികൃതര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് അറിയുന്നത്.