ഓഖി ചുഴലിക്കാറ്റ്: ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

Glint staff
Mon, 04-12-2017 04:55:41 PM ;
Thiruvananthapuram

 iffk-2017

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ ഒഴിവാക്കി. ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി എ. കെ ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

 

ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍ അറിയിച്ചു. ഡിസംബര്‍ 8ന് തിരുവനന്തപുരത്താണ് ആണ് കേരള രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നത്. മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അതേസമയം രാജ്യാന്തര ചലചച്ചിത്ര മേളയില്‍ പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍കൂടി അനുവദിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തീയേറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

 

Tags: