Skip to main content
Bengaluru

 Oommen-Chandy

ബംഗളുരുവിലെ വ്യവസായി എം.കെ കുരുവിള നല്‍കിയ സോളാര്‍ തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്.പരാതിയില്‍ പറയുന്നപോലെ ഉമ്മന്‍ ചാണ്ടി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലെന്നും മറ്റ് തെളിവുകള്‍ അദ്ദേഹത്തിനെരെ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.കേസില്‍ അഞ്ചാം പ്രതിയായ തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്.

 

സോളാര്‍ പദ്ധതിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസില്‍ നേരത്തെ ഉമ്മന്‍ചാണ്ടിയോട്1.61 കോടി രൂപ പിഴ അടക്കാന്‍ കോടതി പറഞ്ഞിരുന്നു എന്നാല്‍ ഇത് തന്റ വാദം കേള്‍ക്കാതെയുള്ള നടപടിയാണെന്ന്കാട്ടി ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചു തുടര്‍ന്ന് പിഴ റദ്ദാക്കുകയും ചെയ്തിരുന്നു.

 

അതേസമയം കേസിലെ മറ്റ് പ്രതികളായ സ്‌കോസ കള്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ്, സ്‌കോസ എഡ്യൂക്കേഷണല്‍ കള്‍സള്‍ട്ടന്‍സ് മാനേജിംഗ് ഡയറക്ടര്‍ ബിനു നായര്‍, ഡയറക്ടര്‍മാരായ ആന്‍ഡ്രൂസ്, ദിലിജിത് എന്നിവര്‍ക്കെതിരെയുള്ള കേസ് തുടരും.

Tags