Thiruvananthapuram
സംസ്ഥാനത്തെ പോലീസുകാര്‍ക്ക് മാനസിക പരിശീലനം നിര്‍ബന്ധമാക്കി ഡി.ജി.പി ഉത്തരവിറക്കി. ഇതിനൊപ്പം പോലീസ് സേനയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെയും മദ്യപിപിക്കുന്നവരുടെയും പട്ടിക തയ്യാറാക്കണമെന്നും, അവര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ ഈ നടപടി. കഴിഞ്ഞ വര്‍ഷം 16 പോലീസുകാരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്.