Skip to main content

ആശങ്കയായി കൊവിഡിന്റെ പുതിയ വകഭേദം. വാക്‌സിനുകളെ പോലും മറികടക്കുന്ന ലോകത്തെയാകമാനം മുള്‍മുനയില്‍ നിര്‍ത്തുന്ന മഹാമാരിയുടെ കൂടുതല്‍ അപകടകാരിയായ വകഭേദം കണ്ടെത്തിയിരിക്കുകയാണ് ഫ്രാന്‍സില്‍. ഫ്രാന്‍സിലെ മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ പുതിയ വകഭേദം കണ്ടെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വകഭേദത്തിന് വേരിയന്റ് ഐ.എച്ച്.യു (ബി.1.640.2) അഥവാ ഇഹു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 

പുതിയ വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാളും രോഗവ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കൊവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.