Skip to main content

അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചടക്കിയ താലിബാന്‍ വീടുകള്‍ കയറിയിറങ്ങി തിരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നേരത്തെ യു.എസ്, നാറ്റോ സേനയെ സഹായിച്ചവരെ ലക്ഷ്യമിട്ടാണ് താലിബാന്റെ പരിശോധനയെന്ന് യു.എന്നിന് വേണ്ടി തയ്യാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നവരെയും താലിബാന്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

നാറ്റോ, യു.എസ് സേനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരെയും അവരെ സഹായിച്ചവരെയുമാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. ഇവരെയും കുടുംബാംഗങ്ങളെയും താലിബാന്‍ ഉപദ്രവിക്കുമെന്നും വധശിക്ഷ ഉള്‍പ്പെടെ നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

പുരോഗമനപരമായ മാറ്റങ്ങളോടെയാകും ഇത്തവണ തങ്ങളുടെ ഭരണമെന്ന് താലിബാന്‍ ആവര്‍ത്തിക്കുമ്പോഴും ജനങ്ങള്‍ ആശങ്കയിലാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.