Skip to main content

അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സുഹൃത്തുക്കളടക്കം നേരിടുന്ന ഭീഷണി തുറന്നുപറഞ്ഞ് ഡല്‍ഹിയിലെത്തിയ വനിത. താലിബാന്‍ എല്ലാവരെയും വധിക്കുമെന്നും, വനിതകള്‍ക്ക് അവിടെ യാതൊരു സ്വാതന്ത്ര്യവുമില്ലെന്നും കാബൂളില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാത്രി കാബൂളില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 129 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

'ലോകം മുഴുവന്‍ അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ സുഹൃത്തുക്കള്‍ കൊല്ലപ്പെടാന്‍ പോവുകയാണ്. ഞങ്ങളുടെ വനിതകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടാകില്ല', മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചു.

കാബൂളില്‍ യാതൊരു തരത്തിലുള്ള ആക്രമങ്ങളും കണ്ടില്ലെന്നായിരുന്നു മറ്റൊരു വിമാനത്തില്‍ എത്തിയ യാത്രക്കാരിയുടെ മറുപടി. സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നായിരുന്നു അഫ്ഗാനിലെ പകിത പ്രവിശ്യയിലെ എം.പിയായ സയിദ് ഹസന്റെ പ്രതികരണം.