Skip to main content

റഷ്യ ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍. തന്റെ മകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായും പുതിന്‍ അറിയിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വാക്‌സിന്റെ പ്രഖ്യാപനം പുതിന്‍ നടത്തിയത്. 

'ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന്‍ വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ ലഭിച്ചു. അവള്‍ സുഖമായിരിക്കുന്നു.' റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വാക്സിന്റെ രജിസ്ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു.