Skip to main content

കോവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യന്‍ സര്‍വകലാശാല. സെചനോവ് സര്‍വകലാശാല എന്ന സര്‍വകലാശാലയാണ് അവകാശവുമായി രംഗത്തെത്തിയത്. സര്‍വകലാശാലയിലെ വോളണ്ടിയര്‍മാരിലാണ് കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു എന്നും പരീക്ഷണം വിജയകരമായിരുന്നു എന്നും മുഖ്യ ഗവേഷക എലെന സ്‌മോലിയാര്‍ചക് പറഞ്ഞു. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

'ഗവേഷണം കഴിഞ്ഞു. വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയര്‍മാരെ ഡിസ്ചാര്‍ജ് ചെയ്യും. ഡിസ്ചാര്‍ജ് ആയതിനു ശേഷവും അവര്‍ നിരീക്ഷണത്തിലായിരിക്കും.''- സര്‍വകലാശാലയിലെ ക്ലിനിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ഹെഡ് ആയ എലെന പറഞ്ഞു.

ജൂണ്‍ 18നാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 18 വളണ്ടിയര്‍മാരിലും ജൂണ്‍ 23നു നടന്ന രണ്ടാം ഘട്ടത്തില്‍ 20 വളണ്ടിയര്‍മാരിലും വാക്‌സിന്‍ പരീക്ഷിച്ചു.