കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് അനുമതി നല്‍കാതെ ചൈന. പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തോട് ചൈന അനുകൂല നിലപാട് എടുത്തിട്ടില്ല.
നേരട്ടെ 647 ഇന്ത്യക്കാരെ വുഹാനില്‍ നിന്ന് തിരികെയെത്തിച്ചിരുന്നു. ഇനിയും കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യക വിമാനം തയ്യാറായി നില്ക്കാന് തുടങ്ങിയിട്ട് ഒരാഴ്ചയായി. എന്നാല്‍ ചൈന നീക്കത്തോട് പ്രതികരിക്കുന്നില്ല.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാനായി ഒട്ടേറെ വിമാനങ്ങള്‍ വരുന്നുണ്ടെന്നും അതിനാലാണ് അനുമതി വൈകുന്നതെന്നുമാണ് ചൈന പറയുന്നത്.