ഡോക് ലാം ആവര്‍ത്തിക്കല്ലെന്ന് മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ

Glint staff
Tue, 05-09-2017 03:07:02 PM ;
Delhi

modi, xi jinping

ഡോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ.ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടെയും ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച. ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ അറിയിച്ചു.

 

മസൂദ് അസറിനെ ആഗോള ഭീകരരനാക്കി പ്രഖ്യാപിക്കുന്ന കാര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തേക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും
ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്കിടെ ഭീകരത ചര്‍ച്ചാ വിഷയമായില്ലെന്നും അക്കാര്യങ്ങള്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതാണെന്നും ജയശങ്കര്‍ പ്രതികരിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ബ്രിക്‌സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ച ചൈനയെ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു.

 

ബ്രിക്‌സ് ഉച്ചകോടി ഇന്ന് അവസാനിക്കും. വ്യാപാരം, വ്യവസായം, സുരക്ഷാ എന്നീ മേഖലകളില്‍ നാലു കരാറുകളില്‍ അഞ്ചു രാജ്യങ്ങളും ഒപ്പിട്ടു. ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മ്യാന്‍മറിലേക്ക് യാത്രതിരിക്കും.

 

Tags: