കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് സംസ്ഥാനങ്ങളിലും ടിപിആര്‍ നിരക്കും രോഗികളും കൂടുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ ആകെ കേസുകളുടെ 24.68 ശതമാനമാണിത്. ഒപ്പം വീക്കിലി പോസിറ്റിവിറ്റി നിരക്കും കേരളത്തില്‍ കൂടുതലാണെന്നും 47 ശതമാണിതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
കോവിഡ് മരണം കൂട്ടിച്ചേര്‍ത്തതില്‍ കേരളത്തിന് കേന്ദ്രത്തിന്റെ വിമര്‍ശനം. ഒക്ടോബര്‍ മുതല്‍ ഇതുവരെ 24,730 രേഖപ്പെടുത്താത്ത മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. മരണം കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
ജനുവരി 26 ന് 406 ജില്ലകളിലായിരുന്നു പോസിറ്റീവ് നിരക്ക് 10 ശതമാനത്തിലധികം ഉണ്ടായിരുന്നത്. കഴിഞ്ഞ ആഴ്ച 169 ജില്ലകളിലായിരുന്നു 5 മുതല്‍ 10 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്നത്. ഈ ആഴ്ച ഇത് 145 ജില്ലകളായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.