കോടതി മെയിലുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രവും പരസ്യവും; നീക്കം ചെയ്യാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

Glint Desk
Sat, 25-09-2021 02:34:37 PM ;

കോടതിയുടെ ഔദ്യോഗിക മെയിലുകളില്‍ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രിയുടെ പരസ്യചിത്രവും സന്ദേശവും നീക്കം ചെയ്യാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശമായിരുന്നു ഇ മെയിലുകളില്‍ ചേര്‍ത്തിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുപ്രീംകോടതി പരസ്യം നീക്കം ചെയ്യാന്‍ നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററി(എന്‍.ഐ.സി)നോട് നിര്‍ദേശിക്കുകയായിരുന്നു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക മെയിലുകള്‍ക്ക് താഴെ കോടതിയുടെ ചിത്രം ചേര്‍ക്കാനും എന്‍.ഐ.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധമില്ലാത്ത കാര്യമാണ് ഔദ്യോഗിക മെയിലുകളില്‍ പ്രത്യക്ഷപ്പെടുന്നതെന്നും, എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും ഔദ്യോഗിക ഇ മെയിലുകളില്‍ നിന്ന് എന്‍.ഐ.സി നീക്കം ചെയ്തു.

Tags: