Skip to main content

വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ പാസ് നിര്‍ബന്ധമാക്കി. ഉത്തരവ് പ്രാബല്യത്തില്‍വന്നതോടെ രാവിലെ മുതല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വാഹന പരിശോധന ആരംഭിച്ചു തമിഴ്‌നാട് പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ-പാസ് രജിസ്റ്റര്‍ ചെയ്യാത്ത ആളുകളെ തിരിച്ചു വിടുകയാണ്. 

കോയമ്പത്തൂര്‍ വഴി തമിഴ്‌നാട് പോകുന്ന എല്ലാവര്‍ക്കും ഇ-പാസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കോയമ്പത്തൂര്‍ കളക്ടര്‍ കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിന്റെ ആവശ്യപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ തിരുത്തിയിരുന്നു.