തമിഴ്നാട്ടില്‍ ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് സ്ഥിരം മാസശമ്പളം നല്‍കുമെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ഹാസന്‍. എല്ലാ വീടുകളിലും സൗജന്യമായി ഒരു കമ്പ്യൂട്ടര്‍ നല്‍കുമെന്നും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ യുക്തമായ സമയത്ത് പ്രഖ്യാപനമുണ്ടാകും. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.