ജമ്മു കാശ്മീരിലെ ബരാമുള്ളയില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും ഒരു പോലീസുകാരനും വീരമൃത്യു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ ആക്രമണമാണ് സേനയ്ക്ക് നേരെ നടക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ക്രീരിയിലെ ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാരും ജമ്മുകശ്മീര്‍ പോലീസ് സേനാംഗങ്ങളുമടങ്ങുന്ന സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു.