ലോകരാജ്യങ്ങളെ സഹായം നല്‍കിയതിന് ഇന്ത്യയെ പ്രകീര്‍ത്തിച്ച് യു.എന്‍

Glint desk
Sat, 18-04-2020 04:32:06 PM ;

കൊറോണക്കാലത്ത് ലോകരാജ്യങ്ങള്‍ക്ക് സഹായം നല്‍കിയതിന് ഇന്ത്യയെ പ്രകീര്‍ത്തിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കൊറോണ രോഗികളെ ചികില്‍സിക്കുന്നതില്‍ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി ഇന്ത്യ വിവിധ രാജ്യങ്ങളെ സഹായിച്ചിരുന്നു. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

വൈറസിനെ പ്രതിരോധിക്കുന്നതിന് ആഗോളതലത്തില്‍ ഐക്യദാര്‍ഢ്യം വേണമെന്ന് ഗുട്ടെറസ് പറഞ്ഞു. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ തയ്യാറാവണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നവര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്ന് സ്റ്റീഫന്‍ ഡുജറിക് പറഞ്ഞു. 

ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകളാണ് ഡൊമനിക്കന്‍ റിപ്പബ്ലിക്കിന് നല്‍കുന്നത്. ഇതില്‍ ഇന്ത്യയ്ക്ക് നന്ദി അര്‍പ്പിച്ച് യു.എന്നിലെ ഡൊമനിക്കന്‍ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെര്‍ ഇന്ത്യന്‍ പ്രതിനിധി സയീദ് അക്ബറുദീന് കത്ത് നല്‍കി.

Tags: