കൊറോണ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാനും കൊറോണ എന്ന ഇരുട്ടിനെ അകറ്റാനുമായി ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ വന്ന് നിന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണിനോട് രാജ്യം നല്ല രീതിയിലാണ് പ്രതികരിച്ചത്. ലോകത്തെ പല രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ മാതൃകയാക്കുന്നു. ഇത് രാജ്യത്തെ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. 130 കോടി ജനങ്ങളും ഒറ്റക്കെട്ടാണ്.
ലോക്ക്ഡൗണ്‍ നീട്ടിയേക്കുമോ എന്ന കാര്യം മോദി വ്യക്തമാക്കിയിട്ടില്ല. റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണവൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗ്ഗം സാമൂഹിക അകലം പാലിക്കുക എന്നുള്ളത് മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.