ആം ആദ്മി സത്യപ്രതിജ്ഞ ഈ മാസം 16ന്; യുവമുഖങ്ങള്‍ മന്ത്രിസഭയിലേക്ക്

Glint Desk
Wed, 12-02-2020 10:32:27 AM ;

 ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ ഈ മാസം 16ന് രാംലീല മൈതാനിയില്‍ വച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യും. അല്‍പ്പസമയത്തിനകം കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.ഇന്ന് തന്നെ കെജ്രിവാളിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും.  ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തോടെ കൂടുതല്‍ യുവമുഖങ്ങള്‍ ഡല്‍ഹി നിയമസഭയിലേക്കെത്തുകയാണ്. 

അതിഷി മര്‍ലേന, രാഘവ് ചന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ള യുവമുഖങ്ങള്‍ ഇത്തവണ മന്ത്രിസഭയിലെത്തും. മനീഷ് സിസോദിയ, ഗോപാല്‍ റോയ്, സോംനാഥ് ഭാരതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും. കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇത്തവണ 62 സീറ്റില്‍ വിജയം നേടിയാണ് അധികാരം നിലനിര്‍ത്തിയത്. 

 

Tags: