Skip to main content

 

Jammu and kashmir,crpf constable

 

 

 

 

 

 

 

 

 

 

 

 

ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന  സിആര്‍പിഎഫ് ജവാന്റെ ഫോട്ടോ വൈറലായി. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ ജമ്മു കശ്മീരില്‍  പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന  സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഐജാസിന്റെ  ഫോട്ടോയാണ്  വൈറലായിയിരിക്കുന്നത്.  സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് കശ്യപ് കടഗട്ടൂര്‍ ആണ്  ട്വിറ്ററില്‍ ഫോട്ടോ പങ്കിട്ടത്. ''ഇത് ബാറ്റ്മാന്‍ അല്ല, സിആര്‍പിഎഫിലെ കോണ്‍സ്റ്റബിള്‍ ഐജാസ് ആണ്,  പോലിസിംഗ്  ഒരു 24/7 സേവനമാണ്. സിആര്‍പിഎഫ് എന്നാല്‍ ബിസിനസ്സ്.  സിആര്‍പിഎഫ് പ്രൊഫഷണലിസത്തെയും  സൂചിപ്പിക്കുന്നു.'' എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്.  

'ഇന്ത്യയുടെ ധീരനായ മകന് അഭിവാദ്യം', 'ഞങ്ങളുടെ സൈനികരോട് വലിയ ബഹുമാനവും ' എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ട്വിറ്ററില്‍ സജീവമായുള്ളത്.