ജാര്‍ഖണ്ഡില്‍ ജെ.എം.എം- കോണ്‍ഗ്രസ് സഖ്യം ഈ മാസം 27ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. മുഖ്യമന്ത്രിയായി ഹേമന്ത് സോറനും 11 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മും കോണ്‍ഗ്രസ്സും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും.
കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും ഉണ്ടാകും. ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ്സിന് കിട്ടിയേക്കും. ഒരു സീറ്റ് നേടിയ ആര്‍.ജെ.ഡിക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് വിവരം.
റാഞ്ചിയിലെ മോര്‍ബാദി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹേമന്ത് സോറനെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനാല്‍ അക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യമുണ്ടായിരുന്നില്ല.
ജെ.എം.എമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് പതിനാറും ഉള്‍പ്പടെ 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്.