Skip to main content

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെ.എം.എം സഖ്യം അധികാരത്തിലേക്ക്. ആകെയുള്ള 81 സീറ്റുകളില്‍ 47 ഇടത്തും മഹാസഖ്യം ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷം കടന്നെങ്കിലും അവസാന റൗണ്ട് വോട്ടുകള്‍ കൂടി എണ്ണിയെങ്കിലേ അന്തിമഫലം അറിയൂ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇന്നുതന്നെ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെ.എം.എം അറിയിച്ചു.

മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ധുംകയിലും ബാര്‍ഹെതിലും സോറന്‍ മുന്നിലാണ്. തൂക്കുസഭയാണെങ്കില്‍ എ.ജെ.എസ്.യു, ജെ.വി.എം പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പി ചര്‍ച്ച ആരംഭിച്ചിരുന്നു. 

ഗോത്രമേഖലകളിലാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്. പുറത്തുവന്ന എക്സിറ്റ്പോളുകള്‍ എല്ലാം തന്നെ ബി.ജെ.പിക്കെതിരായിരുന്നു