Skip to main content

 ramachandra-guha

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം കനക്കുന്നു. ബംഗളുരുവില്‍ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ എത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ പ്രമുഖ മെട്രോ സ്റ്റേഷനുകളെല്ലാം പൊലീസ് അടച്ചു. ദില്ലിയുടെ ചില ഭാഗങ്ങളില്‍ എയര്‍ടെല്‍ വോയ്‌സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളെല്ലാം പൂര്‍ണമായും തടഞ്ഞു.