Skip to main content
Ad Image
Delhi

bjp_flag

മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. രണ്ടിടങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ്  ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് നീക്കം. വെള്ളിയാഴ്ച ഇരു സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ പിരിച്ചുവിടുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ബി.ജെ.പി. ഉടന്‍തന്നെ ഔദ്യോഗികമായി തീരുമാനമെടുക്കും.

 

ഈ വര്‍ഷം ഒക്ടോബര്‍ വരെയാണ് ഇരു സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി. രണ്ടിടത്തും ബി.ജെ.പിയാണ് അധികാരത്തില്‍. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍.

 

Ad Image