Bhopal
Image-ANI
മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ട് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം കൈക്കൊണ്ട് കമല്‍നാഥ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായിരുന്നു കാര്‍ഷികകടം എഴുതിത്തള്ളുമെന്നത്.
അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനത്തില്‍ ഒപ്പു വച്ചത്. സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31 ന് മുമ്പ് എഴുതി തള്ളാനാണ് തീരുമാനം. കമല്‍ നാഥ് മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയാണ് കമല്‍നാഥ്. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.