രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്തു

Glint Staff
Mon, 17-12-2018 12:43:06 PM ;
Jaipur

oath taking rajasthan

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആല്‍ബര്‍ട് ഹാള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

 

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാല്‍ പരേഡ് മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. ഛത്തീസ്ഘട്ടിലെയും സത്യപ്രതിജ്ഞ ഇന്നാണ്. വൈകീട്ട് നാലരയക്ക് ഭൂപേഷ് ബാഗല്‍ മുഖ്യമന്തിയായി ചുമതലയേല്‍ക്കും.

 

Tags: