ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതോടെ ഒറ്റയടിക്ക് മൂന്ന് തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി.
വാക്കാലോ, ഫോണ്‍ മുഖേനയോ, എഴുത്തിലൂടെയോ, വാട്‌സാപ്, എസ്.എം.എസ് വഴിയോ തലാഖ് ചൊല്ലിയാലും അത് നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.