Skip to main content
Delhi

km-joseph

ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന്, പ്രശ്‌നത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉറപ്പു നല്‍കി. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടത്. രാവിലെ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച്ച.  

 

ജനുവരി പത്തിനാണ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കൊളീജിയം നല്‍കിയത്. ആ ശുപാര്‍ശയിലും പിന്നീട് ജൂലൈ പതിനാറിന് രണ്ടാമത് അയച്ച ശുപാര്‍ശയിലും ജസ്റ്റിസ് കെ.എം.ജോസഫ് ആദ്യപേരുകാരനായിരുന്നു. എന്നാല്‍ സത്യാപ്രതിജ്ഞാ പട്ടികയില്‍ കെ.എം ജോസഫിന്റെ പേര് അവസനമാണ് നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തര മണിക്കാണ് ജസ്റ്റിസ് കെ.എം ജോസഫ് ഉള്‍പ്പെടെ പുതിയതായി നിയമിച്ച ജഡ്ജിമാരുടെ സത്യപ്രതിജ്ഞ.