Skip to main content
Hyderabad

Sitaram-Yechury

കരട് രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തിയത് ഏതെങ്കിലും വിഭാഗത്തിന്റെ ജയമോ പരാജയമോ അല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന കരടു പ്രമേയത്തിലെ നിര്‍ദേശത്തില്‍ ഇന്നലെ മാറ്റം വരുത്തിയിരുന്നു.

 

പ്രമേയത്തിലെ തിരുത്തല്‍ യെച്ചൂരിയുടെ പാര്‍ട്ടിക്കകത്തെ പോരാട്ടത്തിന്റെ വിജയമായിട്ടാണ് പൊതുവില്‍ വിലയിരുത്തുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കിയതും ബംഗാള്‍ ഘടകത്തിന്റെ പരസ്യ പ്രതിഷേധ മുന്നറിയിപ്പും കൂടുതല്‍ സംസ്ഥാനങ്ങള്‍ രഹസ്യവോട്ട് ആവശ്യപ്പെട്ടതുമാണ് പ്രകാശ് കാരാട്ട് പക്ഷത്തെ വെട്ടിലാക്കിയത്.

 

ബി.ജെ.പിയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന യെച്ചൂരിയുടെ പ്രായോഗിക നിലപാടിനെ കേരള ഘടകമാണ് ഏറ്റവും കൂടുതല്‍ എതിര്‍ത്തത്.