Tue, 10-04-2018 03:21:01 PM ;
Delhi
കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയംകഴിഞ്ഞ മെയ് 23ന് ഇറക്കിയ കശാപ്പ് നിയന്ത്രണ വിജ്ഞാപനമാണ് ഭേദഗതി ചെയ്തത്. കാലികളെ അറവിനായിട്ടല്ല വില്‍ക്കുന്നതെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്.
ആരോഗ്യമില്ലാത്തതും പ്രായം കുറഞ്ഞതുമായ കന്നുകാലികളെ വില്‍ക്കരുതെന്ന ചട്ടം വിജ്ഞാപനത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ തയ്യാറാത്.