നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പ്രത്യേക വിമാനത്തില്‍ രാത്രി ഒമ്പത് മണിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബായില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിച്ചത്. കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി പ്രോസിക്യൂഷന്‍ അറിയിച്ചു.
മുംബൈയില്‍ അന്ധേരിയിലെ വസതിക്കുസമീപമുള്ള ഹാളിലാണ് മൃതദേഹം ആദ്യമെത്തിക്കുക. പ്രിയതാരത്തെ അവസാനമായി കാണുന്നതിന് സഹപ്രവര്‍ത്തകരുടെയും ആരാധാകരുടെയും നീണ്ട നിര തന്നെ മുംബൈയില്‍ എത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. ജുഹു പവന്‍ഹാന്‍സ് ശ്മശാനത്തില്‍ വച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഫെബ്രുവരി 25നാണ് ഇന്ത്യന്‍ ശ്രീദേവി ദുബായില്‍ വച്ച് മരണപ്പെട്ടത്. ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂറിന്റെ അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ബോണി കപൂറും ഇളയ മകള്‍ ഖുഷിയും ദുബായിലെത്തിയത്.