ചലച്ചിത്രതാരം ശ്രീദേവിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വിവരം ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയെന്നാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് മുറിവനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.എന്നാല്‍ മുറിവ് വീഴ്ചയില്‍ സംഭവിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയതേക്കുമെന്നാണ് സൂചന.
അതിനിടെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറില്‍ നിന്നും ദുബായ് പൊലീസ് വീണ്ടും മൊഴിയെടുത്തതായാണ് റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നും, ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു.
ബാത്ത് ടബ്ബില്‍ ബോധരഹിതയായി വീണുകിടന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്നാണ് ബന്ധുക്കള്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ഈവാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോറന്‍സിക് പരിശോധനാഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.