Haryana
അച്ചടക്ക നടപടിയെടുത്തതിന് പ്രിന്‍സിപ്പലിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ വെടിവെച്ചു കൊന്നു. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. പിതാവിന്റെ ലെസന്‍സുള്ള തോക്കുപയോഗിച്ചാണ് വിദ്യാര്‍ത്ഥി പ്രധാന അദ്ധ്യാപികയായ റീത്തു ചബ്രയ്ക്കു നേരെ വടിയുതിര്‍ത്തത്.
ഹാജര്‍ കുറവായതിനാലും മോശം പെരുമാറ്റത്തെതുടര്‍ന്നും വിദ്യാര്‍ത്ഥിക്കെതിരെ അദ്ധ്യാപിക അച്ചടക്ക നടപടി എടുത്തിരുന്നു.പ്രിന്‍സിപ്പലിനെ കാണണമെന്ന് പറഞ്ഞ് മുറിയില്‍ കയറിയ വിദ്യാര്‍ത്ഥി കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ജീവനക്കാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.