ജെ.ഡി.യു വിമത നേതാവ് ശരത് യാദവിന്റെ രാജ്യസഭാ എം.പി സ്ഥാനം റദ്ദാക്കി. ജെ.ഡി.യുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവാണ് നടപടിയെടുത്തത്. ശരത് യാദവിനൊപ്പം വിമത നേതാവായ അലി അന്‍വറിന്റെ എം.പി സ്ഥാനവും അയോഗ്യമാക്കിയിട്ടുണ്ട്.
ബി.ജെ.പി സഖ്യത്തെ ചൊല്ലി നിതീഷ് കുമാറുമായി ഇടഞ്ഞ ശരദ് യാദവിനെ ജെ.ഡി.യു രാജ്യസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ശരത് യാദവിനെ അംഗീകരിച്ച 21 പാര്‍ട്ടി നേതാക്കളെയും ജെ.ഡി.യു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജെ.ഡി.യു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാസഖ്യം പിളര്‍ത്തയാണ് ബി.ജെ.പി പാളയത്തിലേക്ക് നിതീഷ് കുമാര്‍ പോയത്.
പാര്‍ട്ടി ചിഹ്നവും പേരും നിതീഷ് വിഭാഗത്തിനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.അതേ സമയം യഥാര്‍ത്ഥ ഡെ.ഡി.യു തന്റേതാണെന്നും വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്നും ശരത് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.