Delhi
അണ്ണാ.ഡി.എം.കെയുടെ രണ്ടില ചിഹ്നം പളനിസ്വാമി-പനീര്‍ ശെല്‍വം വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. അണ്ണാ.ഡി.എം.കെ എന്ന പേരും ഇപിഎസ് ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.രണ്ടില ചിഹ്നം അനുവദിക്കണമെന്ന ശശികല പക്ഷത്തെ ടി.ടി.വി ദിനകരന്റെ ആവശ്യം തള്ളിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ തീരുമാനം.
ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് എതിര്‍ചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സാഹചര്യം മാറിമറിഞ്ഞതോടെ പനീര്‍സെല്‍വവും പളനിസാമിയും ഒന്നായി.ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ അധികാരത്തര്‍ക്കങ്ങളാണ് എ.ഐ.എ.ഡി.എം.കെയുടെ പിളര്‍പ്പിലേക്ക് നയിച്ചത്.