പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉപയോഗം സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍ ഏജന്‍സി

Glint staff
Fri, 20-10-2017 05:11:43 PM ;
Delhi

 wi-fi

പൊതുസ്ഥലങ്ങില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് ഇന്റെര്‍നെറ്റില്‍ കയറുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്. പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായും ഏജന്‍സി വ്യക്തമാക്കി.

 

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്‌വേഡ്, ചാറ്റ് സന്ദേശങ്ങള്‍, ഇമെയില്‍ തുടങ്ങിയവ  ചോര്‍ത്തിയെടുക്കാന്‍ പാതു വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വഴി എളുപ്പത്തില്‍ സാധിക്കും. അതിനാല്‍ വെറുതെ ലഭിക്കുന്നതാണെന്ന് വച്ച് റെയില്‍വേ സ്റ്റേഷനുകളിലേയും വിമാനത്താവാളങ്ങളിലേയും മറ്റും വൈ ഫൈ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്നും പരമാവധി അത് ഒഴിവാക്കണമെന്നും ഏജന്‍സി പറയുന്നു.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ലിനക്‌സ്, മാക് ഒഎസ് തുടങ്ങിയ ഓപറ്റേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത കൂടുതതല്‍.

 

 

Tags: