Mon, 02-10-2017 01:10:18 PM ;
Bengaluru
പുകവലി ചോദ്യംചെയ്ത യുവാവിനെ ഒരു സംഘം കൊലപ്പെടുത്തി, 32 കാരനായ ഹരീഷാണ് ബംഗളുരുവില്‍ കൊല്ലപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച ബംഗളുരുവിലെ അശോക നഗറില്‍ വച്ചാണ് സംഭവം. പ്രാദേശിക ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോകുന്നതിനിടയില്‍ ഒരു സംഘം പരസ്യമായി പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹരീഷ് അതിനെ ചോദ്യം ചെയ്യുകയും അവിടുന്ന് മാറിപ്പോകാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഇതിന് കൂട്ടാക്കിതിരുന്ന അവര്‍ ഹരീഷിനെ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം പുകവലി സംഘം അവിടുന്ന് രക്ഷപ്പെട്ടു. കുറച്ചു സമയിത്തുനു ശേഷം ഹരീഷിനെ ആശു പത്രയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്നു പോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.