Hyderabad
യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിന് ശിക്ഷയായി 11 വയസ്സുകാരിയെ അധ്യാപിക ആണ്‍കുട്ടികളുടെ ശുചിമുറിയിലേക്ക് പറഞ്ഞയച്ചതായി പരാതി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം.
കഴുകിയിട്ടിരുന്ന യൂണിഫോം ഉണങ്ങാത്തതു മൂലമാണ് കുട്ടിയെ സാധാരണ വസ്ത്രം അണിയിച്ച് സ്‌കൂളിലേക്കയച്ചതെന്നും ഇക്കാര്യം കുട്ടിയുടെ ഡയറിയില്‍ എഴുതിക്കൊടുത്തയച്ചിരുന്നെന്നും പിതാവ് പറഞ്ഞു.
എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കുട്ടിക്ക് ശിക്ഷ നല്‍കുകയായിരുന്നു അധ്യാപകര്‍. അഞ്ച് മിനിട്ടോളം പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിര്‍ത്തിയെന്നും ഇത് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനു പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.