Skip to main content
chennai


VK Sasikala

അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെയും, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെയും നേതൃത്തില്‍ ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

 

ജയലളിതയുടെ സ്മരണാര്‍ത്ഥം ജനറല്‍സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും യോഗത്തില്‍ തീരുമാനമായി. ഇനിമുതല്‍ ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതിയായിരിക്കും പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കുക. ജയലളിത മരിക്കുന്നതിന് മുമ്പ്  നിയമിക്കപ്പെട്ട ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മാത്രം സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനമായി.

 

എന്നാല്‍ ഇന്നത്തെ ജനറല്‍ കൗണ്‍സില്‍യോഗം സ്റ്റേ ചെയ്യണമെന്ന ആവശ്യംവുമായി ടി.ടി.വി ദിനകരന്‍ പക്ഷത്തെ എം.എല്‍.എ എസ് വെട്രിവേല്‍ മദ്രാസ് ഹൈക്കോടതിസമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് വെട്രിവേലിന് ഒരു ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചരിന്നു.