മദ്യപിച്ചു കാറോടിച്ച യുവതി കോണ്‍സ്റ്റബിളിനെ ചുംബിച്ച് രക്ഷപെടാന്‍ ശ്രമിച്ചു

Gint Staff
Fri, 28-07-2017 06:22:46 PM ;
kolkata

police checking

കല്‍ക്കത്താ നഗരത്തില്‍ മദ്യപിച്ച് കാറോടിച്ചതിന് പിടിക്കപ്പെട്ട യുവതി പോലീസ് കോണ്‍സ്റ്റബിളിനെ കെട്ടിപ്പിടിച്ച് ചുംബനങ്ങള്‍ കൊണ്ടു മൂടി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ബ്രീത്ത് അനലൈസറുമായി നിരത്തില്‍ പോലീസ് പരിശോധന നടക്കവേയാണ് മുപ്പതുകളുടെ തുടക്കത്തിലുള്ള ഈ യുവതി പിടിയിലായത്. അപ്പോഴവര്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു.

 

പിടിക്കപ്പെട്ടതിനാല്‍ കേസ്സാക്കാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് യുവതി പോലീസ് കോണ്‍സ്റ്റബിളിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ തുടങ്ങിയത്. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ കോണ്‍സ്റ്റബിള്‍ ഉടന്‍ സമീപത്തുണ്ടായിരുന്ന വനിതാ പോലീസിനെ വിളിച്ചു വരുത്തി യുവതിയുടെ കരവലയത്തിനുള്ളില്‍ രക്ഷപ്പെട്ടു. എന്തായാലും ഇതുകൊണ്ട് യുവതിക്ക് പ്രയോജനമൊന്നുമുണ്ടായില്ല. അവര്‍ക്കെതിരെ പോലീസ് നിയമനടപടികള്‍ സ്വീകരിച്ചു.

 

Tags: