നിതീഷിന്റെ നീക്കത്തിന് വെല്ലുവിളി : ശരത് യാദവ് പ്രത്യേകയോഗം വിളിച്ചു.

Glint staff
Thu, 27-07-2017 07:42:02 PM ;
Delhi

nitish  sarath yadav

മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പി  പിന്തുണയോടെ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തിനിടെ ജെ.ഡി.യുവില്‍ തന്നെ ഭിന്നത രൂപപ്പെടുന്നു. ജെ.ഡി.യുവിലെ മുതിര്‍ന്ന നേതാവായ ശരത് യാദവിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തോട് അടുപ്പമുള്ള എം.പി മാരുടെ യോഗം വിളിച്ചു . കോണ്‍ഗ്രസ്സ്  ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച  നടത്തുകയുമുണ്ടായി.

 

നിതീഷ് കുമാറിന്റെ ബി.ജെ.പി സഖ്യത്തോട് പാര്‍ട്ടിയിലെ തന്നെ ഒരു മുതര്‍ന്ന നേതാവിന് എതിര്‍പ്പുണ്ടായിരിക്കുന്നുവെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.മഹാസഖ്യമുപേക്ഷിച്ച് ബി.ജെ.പി പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം ശരത് യാദവിനോട് പോലും ആലോചിച്ചില്ല എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

 

ജെ.ഡിയു കേരളാ ഘടകവും നിതീഷ് കുമാറിന്റെ നിലപാടിനോട് ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രഘടത്തില്‍ നിന്ന് മാറി ഒറ്റക്ക് നിലക്കാനാണ് തീരുമാനമെന്നും വേണ്ടി വന്നാല്‍ എം.പി സ്ഥാനം വരെ രാജിവെക്കാന്‍ തയ്യാറാണെന്നും കേരളം ഘടകം പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.ഇന്ന് ശരത് യാദവ് വിളിച്ചയോഗത്തില്‍ അദ്ദേഹവും പങ്കെടുക്കുന്നുണ്ട്.

 

ശരത് യാദവിന്റെ ഈ വിയോജിപ്പ് തീര്‍ച്ചയായും നിതീഷ് കുമാറിനെ ഭയപ്പെടുത്തുന്നതാണ് , കാരണം വരുന്ന ദിവസം നിയമ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്  243 അംഗ നിയമസഭയില്‍ ആര്‍ജെഡിക്ക് 80 എംഎല്‍എമാരുണ്ട്. ജെഡിയുവിന് 71, എന്‍ഡിഎ മുന്നണിക്ക് 58 ഉം,ഭരിക്കാന്‍വേണ്ട കേവല ഭൂരിപക്ഷം 122മാണ്.അതായത് ശരത് യാദവിനെ അനുകൂലിക്കുന്നവര്‍ നിതീഷിനെതിരെ വോട്ട് ചെയ്താല്‍ സര്‍ക്കാര്‍ രൂപീകരിക്കല്‍ അസാധ്യമാകും.

Tags: